Wednesday, March 14, 2007

ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍..

കാലമാം ചിത്രകാരന്റെ കൈപ്പണിയാലേറ്റം- കാമ്യമായിരുന്നൊരീ പേലവപത്രങ്ങളിന്നിങ്ങനെ- ഉടഞ്ഞൊരു വളപ്പൊട്ട് പോല്‍ നിശ്ചലം കാണവെ- ഉണ്മായാണിത് മാത്രമെന്നറിയുന്നൂ നശ്വരമീ ജന്മമത്രെ. -പാര്‍വതി.

Monday, March 12, 2007

ഹരിശ്രീ

ശ്രീ മഹാഗണപതേ നമ:വിഘ്‌നേശ്വ:

നടന്ന് പോവുന്ന വഴികളൊന്നും തിരിച്ചുവരാനാവുന്നവയല്ലെന്ന തിരിച്ചറിവ്, ഓരോ നിമിഷങ്ങളേയും അമൂല്യങ്ങളാക്കുന്നു, കാണുന്നവയൊക്കെ വിസ്മയങ്ങളാക്കുന്നു.

എന്റെ വഴികളില്‍ വിരിയുന്ന പൂക്കള്‍, ചോര പൊടിയിച്ച മുള്ളുകള്‍,ഞാന്‍ കണ്ട ആകാശവും ഭൂമിയും, അതിലെ പ്രാണനും, ഒപ്പിയെടുക്കാനുള്ള എളിയ ശ്രമത്തില്‍ ഞാന്‍ ഹരിശ്രീ കുറിക്കുന്നു.

എല്ലാ സുഹൃത്തുക്കളില്‍ നിന്ന് ഏറ്റവും ആത്മാര്‍ത്ഥമായ വിശകലനങ്ങളും വഴിവിളക്കുകളും പ്രതീക്ഷിക്കുന്നു.

-പാര്‍വതി

*************************************************************