മഴവില്ലില്‍ വിരിയുന്ന വര്‍ണ്ണങ്ങളും കണ്ണുകളില്‍ വിരിയുന്ന കഥകളും ഒപ്പിയെടുക്കണമെന്ന് മോഹിച്ചിറങ്ങിയവള്
കാലമാം ചിത്രകാരന്റെ കൈപ്പണിയാലേറ്റം-
കാമ്യമായിരുന്നൊരീ പേലവപത്രങ്ങളിന്നിങ്ങനെ-
ഉടഞ്ഞൊരു വളപ്പൊട്ട് പോല്‍ നിശ്ചലം കാണവെ-
ഉണ്മായാണിത് മാത്രമെന്നറിയുന്നൂ നശ്വരമീ ജന്മമത്രെ.
-പാര്‍വതി.
Posted by
ലിഡിയ
at
4:11 PM
Labels: ഹരിശ്രീ ചിത്രശലഭം, ഫോട്ടോഗ്രാഫി
*************************************************************
Copyright Disclaimer The Information contained on this web site is protected by Blog contents Copyright © 2004 Permission is given for non-profit electronic viewing, via the Internet. Apart from this, and any use as permitted under the Indian Copyright Act 1957, no part may be reproduced by any process, without permission. For written permission to use the information or material from this site, please contact parvathyme@gmail.com
26 comments:
നന്നായിട്ടുണ്ടോ?
-പാര്‍വതി.
പിന്നെ... അസ്സലായിട്ടുണ്ട്. നല്ല അടിക്കുറിപ്പും.
ആദ്യപടം തന്നെ വിഷാദത്മകമായല്ലോ പാറൂ..
:-) good
പാറൂട്ടി എന്തിനാ കരളലിയിക്കുന്ന ഫോട്ടോ ഇടുന്നത്?
ആ ചിത്രശലഭത്തിന് ചിറകുകള് ഒടിച്ചിട്ടവന്റെ കാലും കൈയ്യും ഒടിച്ചിടണം. എന്നിട്ട് മണ്ണിലിട്ട് ചതച്ച് വലിച്ചിഴച്ച് ചളിയില്‍ താഴ്ത്തണം.
എനിക്ക് കണ്ട്രോള് തരൂ.. (കോംപ്ലാന്‍ ആയാലും മതി)
ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍,മനസ്സില്‍ വല്ലാത്തോരു നൊമ്പരം ബാക്കി വെയ്ക്കുന്നു.ഇഷ്ടായി:)
ഇത്തിരീ ഒത്തിരി നന്ദി :)
കണ്ണൂരാഞ്ചേട്ടാ :)
നന്ദി അപ്പൂ, ഈ ഗുഡിന്റെ വില വലുതാണെന്ന് എനിക്കറിയാം :)
ഏറനാടന്‍ :) സങ്കടപെടുത്തിയെങ്കില് സോറി, രാവിലെ മാര്‍ക്കറ്റില്‍ പോയപ്പോള്‍ റോഡില്‍ കിടക്കുന്നത് കണ്ട് ഉടയാതെ എടുത്ത് കൊണ്ട് വന്ന് ലോക്കേഷന്‍ നോക്കി വച്ച് എടുത്ത ഫോട്ടോയാണ്.അത് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഈ സോമാലിയ ഫോട്ടോ എടുത്ത ആളെ കുറ്റം വിധിക്കാന്‍ ഒരുമ്പട്ടതെങ്ങനെയെന്ന്, ഫോട്ടോ നന്നായപ്പോള്‍ എനിക്ക് തോന്നിയ സാറ്റിസ്ഫാക്ഷന് തന്നെയാവും അയാള്‍ക്കും തോന്നിയത്.
എന്തൊക്കെ ചിന്തകളാ അല്ലേ, പ്രസന്ന ടീച്ചര്‍ പണ്ട് പറയുമായിരുന്നു
ചിന്തിച്ചാലൊരന്തവുമില്ല-
ചിന്തിച്ചില്ലേലൊരു കുന്തവുമില്ലേന്ന്.
മയൂരേ നന്ദീട്ടോ :)
-പാര്‍വതി.
പാവം...പൂംബാറ്റ..ഇതാരാണ് ഈ കടുംകൈ ചൈയ്തത്?
അതുശരി, ഫോട്ടോബ്ലോഗ് തുടങ്ങിയപ്പോള്‍ വിചാരിച്ചു കഥകളിലേയും കവിതകളിലേയും പോലെയുള്ള ദുഖഭാവങ്ങള്‍ ഇതില്‍ കാണില്ലല്ലോയെന്ന്.
അതു വെറുതെയായി.
പച്ചാളത്തിന്റെ മഞ്ഞ മാക്രി ഫോട്ടോയും കണ്ടു വരുന്ന വഴിയാണിവിടെ കയറിയത്. ബൂലോകത്ത് ഫോട്ടോഗ്രാഫര്‍മാരെ തട്ടിയിട്ട് കമന്റ് അടിക്കാന്‍ വയ്യല്ലോ..
നന്നായിരിക്കുന്നു
സന്തോഷ് :)
മാത്തൂട്ടിച്ചായാ..എന്നിട്ട് SLR വാങ്ങിക്കണ കാര്യം എവിടെ വരെയായി ?
KMF നന്ദി :)
-പാര്‍വതി.
പാര്‍വതി,
2 ഫോട്ടോയും കൊള്ളാം.
രണ്ടാമത്തെ കുറച്ചുകൂടി ഷാര്പ്പായിരുന്നെങ്കില് കൂടുതല്‍ നന്നായേനെ, ഒരു ചെറിയ ഷേക്കുണ്ട്!
അപ്പൊ തുടങ്ങിയല്ലേ?
ഓള് ദ ബെസ്റ്റ്. :)
സപ്തവര്‍ണ്ണങ്ങളുടെ കമന്റ് വായിച്ചിട്ട് “ഒരു ടെലഗ്രാമുണ്ട്” എന്ന് കേള്‍ക്കും പോലെ ;)
ക്യാമറകൊണ്ടും വിഷാദ കാവ്യം ചമക്കുകയാണല്ലേ. കൂടുതല്‍ പേരും മുകളിലേക്കു പറക്കുന്ന വര്‍ണ്ണചിറകില്‍ കുടുങ്ങിപ്പോവുമ്പോള്‍ ഭൂമിയിലേക്കു കുനിയുഞ്ഞ മനസ്സിനെ വണങ്ങുന്നു.
അയ്യോ പാവം ചിത്രശലഭം.
ആരും കൊന്നതൊന്നുമാവില്ല അതിന്റെ ആയുസ്സ് തീര്‍ന്നതാവും.
മാര്‍ക്കറ്റില്‍ പോയപ്പോ വഴിന്നു പെറുക്കി കൊണ്ടു വന്നോ. അപ്പോ എന്നെ പോലെ കിറുക്കുള്ളവര് വേറെയുണ്ടെന്ന് മനസ്സിലായി.
ഹോ എന്തൊരു ആശ്വാസം :)
qw_er_ty
സപ്തന് ചേട്ടാ :)
ഒരു അവാര്‍ഡ് കിട്ടിയ സന്തോഷം മനസ്സില്‍, നന്ദി.
പാച്ചൂ :) താങ്ക്സ്..
നിര്‍മ്മലേച്ചീ നന്ദി :)
ആഷേ :), ഇങ്ങ് ദൂരെ മനസ്സുകൊണ്ട് ഒത്തിരി സാമ്യവുമായി അല്ലേ :)
ഇവിടെ വന്നു മധുരം വച്ചു പോയ എല്ലാവര്ക്കും നന്ദി, ഓഫീസിലെ ബ്ലോഗിങ്ങ് തത്കാലം അവസാനിച്ചിരിക്കുകയാണ്, ബ്ലോഗറും ജിടാക്കും ഒക്കെ ബ്ലോക്കായി.
ഒരു ചെറീയ വനവാസത്തിന് മുന്‍പ് വിട വാങ്ങട്ടെ ഏവരോടും,എന്റെ അക്ഷരങ്ങളുടെ ലോകത്തുള്ള എല്ലാ പ്രിയപെട്ടവരോടും.
ഇടയ്ക്ക് വന്നു കാണുമെന്ന പ്രതീക്ഷയോട് കൂടി തന്നെ.
-പാര്‍വതി.
നന്നായിട്ടുണ്ട് :)
ഓ.ടോ. പാറു... വീ ആര് ദി കമിംഗ് ടു ഇന്ദ്രപ്രസ്ഥം ഓണ്‍ ഓണം ഹോളിഡേയ്സ് :)
എസ്.എം.എസിന് മറുപടി കാണായ്കയാല്‍, മെയിലിന് മറുപടി കാണായ്കയാല്‍... ഇവിടെ കമന്റേണ്ടി വന്നു ഇത് . സ്വാറി :)
ഇപ്പഴാ കാണുന്നത്.
നന്നായോ എന്ന് ചോദിക്കാനുണ്ടോ?
പാവം....ചിത്രം കണ്ടിട്ടു തന്നെ കഷ്ടം തൊന്നുന്നു. വിവരണവും നന്നായി...
:)
ഒരുപാട് എഴുതുന്നില്ല....ഒരു അഭിനന്ദനം പറഞ്ഞ് നിര്‍ത്തുന്നു
പാവം ചിത്രശലഭം...
സുനില്‍
പാര്‍വതി,
വരാന്‍ ഇത്തിരി വൈകിപ്പോയി എങ്കിലും ഫോട്ടോ ഇഷ്ടായി അടിക്കുറിപ്പും!
എല്ലാ ആശംസകളും!
വളരെ വേദനിപ്പിക്കുന്ന ചിത്രം
അവള് പറഞ്ഞത് പോലെ...
:-)
picture നന്നായിരിക്കുന്നു..but felt something...poor butterfly
Dear blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://mazhavillukal.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment