ഹരിശ്രീ
ശ്രീ മഹാഗണപതേ നമ:വിഘ്നേശ്വ:
നടന്ന് പോവുന്ന വഴികളൊന്നും തിരിച്ചുവരാനാവുന്നവയല്ലെന്ന തിരിച്ചറിവ്, ഓരോ നിമിഷങ്ങളേയും അമൂല്യങ്ങളാക്കുന്നു, കാണുന്നവയൊക്കെ വിസ്മയങ്ങളാക്കുന്നു.
എന്റെ വഴികളില്‍ വിരിയുന്ന പൂക്കള്‍, ചോര പൊടിയിച്ച മുള്ളുകള്‍,ഞാന്‍ കണ്ട ആകാശവും ഭൂമിയും, അതിലെ പ്രാണനും, ഒപ്പിയെടുക്കാനുള്ള എളിയ ശ്രമത്തില്‍ ഞാന്‍ ഹരിശ്രീ കുറിക്കുന്നു.
എല്ലാ സുഹൃത്തുക്കളില്‍ നിന്ന് ഏറ്റവും ആത്മാര്‍ത്ഥമായ വിശകലനങ്ങളും വഴിവിളക്കുകളും പ്രതീക്ഷിക്കുന്നു.
-പാര്‍വതി
19 comments:
നടന്ന് പോവുന്ന വഴികളൊന്നും തിരിച്ചുവരാനാവുന്നവയല്ലെന്ന തിരിച്ചറിവ്, ഓരോ നിമിഷങ്ങളേയും അമൂല്യങ്ങളാക്കുന്നു, കാണുന്നവയൊക്കെ വിസ്മയങ്ങളാക്കുന്നു.
-പാര്‍വതി
നടന്ന് പോവുന്ന വഴികളൊന്നും തിരിച്ചുവരാനാവുന്നവയല്ലെന്ന തിരിച്ചറിവ്, ഓരോ നിമിഷങ്ങളേയും അമൂല്യങ്ങളാക്കുന്നു, കാണുന്നവയൊക്കെ വിസ്മയങ്ങളാക്കുന്നു.
-പാര്‍വതി
എന്തെ പുതിയത്? എന്തുകൊണ്ടായാലും നല്ല തുടക്കമാവട്ടെ..
പാര്‍വതി പുതിയ വേഷത്തില്‍ തിരിച്ചെത്തിയോ :)
ഹരി ശ്രീ ഗ ണ പ ത യെ നമഃ
അവിഘ്നമസ്തു.
പാറൂ , എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നു.
പാര്‍വ്വതി, എല്ലാ വിധ നന്മകളും നേരുന്നു
ഒന്നും മനസ്സിലായില്ല... എങ്കിലും സ്വാഗതം...
പാര്‍വതിയും ഫോട്ടോ ബ്ലോഗ് തുടങ്ങിയോ... ആദ്യ ചിത്രവും അടിക്കുറിപ്പും ഒത്തിരി ഇഷ്ടായി.
ഏല്ലാവിധ ആശംസകളും.
പഴയതിലും മെച്ചമാവട്ടെ പുതിയത്..
ആശംസകള്‍.
അനുഗ്രഹിച്ച എല്ലാവര്ക്കും നന്ദി.
കണ്ണൂരാഞ്ചേട്ടാ, ഞാന്‍ ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങിയതാ :) ഫോട്ടോകളെ പറ്റി അഭിപ്രായവും നല്ല ഗൈഡസും തരണം. നല്ല ഫോട്ടോസ് എടുക്കണം എന്നതാണ് അന്തിമ ലക്ഷ്യം. :)
-പാര്‍വതി.
ഞാന്‍ തേങ്ങ ഉടച്ചൂ ട്ടോ. പടങ്ങള്‍ പോരട്ടെ.
അതുശരി, അങ്ങനെ പാര്‍വതിയും ഒരു ഫോട്ടോബ്ലോഗ് തുടങ്ങി അല്ലേ?
എല്ലാവിധ ആശംസകളും നേരുന്നു.
നല്ല വരികള്‍ പാര്‍വതീ,.
ചിത്രവും ഇഷ്ടായി.
പുതിയ ബ്ലോഗിനാശംസകള്
വിഘ്നേശ്വരനും,സര്വേശ്വരന്മാരും കാലവും അനുഗ്രഹിക്കട്ടെ,
ഈ യാത്ര സഫലമാകട്ടെ:)
പാര്‍വതീ .. പോരട്ട് പോരട്ട്.
ആദ്യചിത്രവും നന്ന്. ബ്ലോഗ് ടൈറ്റില്‍ ബാക്ഗ്രൌണ്ടുന് നന്ന്.
(നമ്മുടെ പച്ചാളത്തിനുവരെ പടം പിടിക്കാമെങ്കില്‍ പാര്‍വതിക്ക് എന്തുകൊണ്ട് ആയിക്കൂടാ)
Great!
കാത്തിരിക്കുന്നു ..paroo'sപടങ്ങള്‍ക്കായി!
All the best..
qw_er_ty
ഏല്ലാവിധ ആശംസകളും.
“നടന്ന് പോവുന്ന വഴികളൊന്നും തിരിച്ചുവരാനാവുന്നവയല്ലെന്ന തിരിച്ചറിവ്, ഓരോ നിമിഷങ്ങളേയും അമൂല്യങ്ങളാക്കുന്നു, കാണുന്നവയൊക്കെ വിസ്മയങ്ങളാക്കുന്നു“
വളരെ വാസ്തവം...............
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍
Post a Comment